കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ് ഫർവാനിയ ഏരിയ പ്രവർത്തകർക്ക് വേണ്ടി ‘Importance of Continuous learning’ എന്ന തലക്കെട്ടിൽ ശിൽപശാല സംഘടിപ്പിച്ചു. പരിപാടിയിൽ പ്രമുഖ ട്രെയിനറും കരിയർ വിദഗ്‌ദനുമായ ഹാഷിക് മുഹമ്മദ് ക്ളാസെടുത്തു. മാറുന്ന കാലത്തിനനുസരിച്ച് പുതിയ കാര്യങ്ങൾ പഠിക്കുകയും മനസിലാക്കുകയും ചെയ്‌താൽ അത് ജീവിത വിജയത്തിന് ഹേതുവായി മാറുമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. എച്ച്.ആർ.ഡി. കേന്ദ്ര കൺവീനർ കെ.വി. ഫൈസൽ വകുപ്പിന് കീഴിൽ നടത്തിയ സർവേ റിപ്പോർട്ട് അവതരിപ്പിച്ചു. ഹാഷിക് മുഹമ്മദിനുള്ള ഉപഹാരം കെ.ഐ.ജി. കേന്ദ്ര പ്രസിഡണ്ട് പി.ടി. ശരീഫ് കൈമാറി. ഏരിയ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി റഫീഖ് പയ്യന്നൂർ സ്വാഗതവും പ്രോഗ്രാം കൺവീനർ അഫ്താബ് ആലം നന്ദിയും പറഞ്ഞു. ഇഫ അഫ്താബ് ഖിറാഅത്ത് നടത്തി.