കുവൈത്ത് സിറ്റി: ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ എന്ന പ്രമേയത്തിൽ കെ.ഐ.ജി. കുവൈത്ത് സംഘടിപ്പിക്കുന്ന കാമ്പയിനിൽ അബ്ബാസിയ ബൽഖീസ് യൂണിറ്റ് സമ്മേളനം നടത്തി. പരിപാടി ബൽഖീസ് മസ്‌ജിദ് ഇമാം ഷെയ്ഖ് ഹസൻ നെഹലാവി ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി സിജിൽ ഖാൻ മുഖ്യ പ്രഭാഷണം നടത്തി. ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കെ.ഐ.ജി. വൈസ് പ്രസിഡൻറ് ഫൈസൽ മഞ്ചേരി മറുപടി നൽകി. യൂണിറ്റ് പ്രസിഡണ്ട് ജസീൽ ചെങ്ങളാൻ അധ്യക്ഷതവഹിച്ചു. ഷമൽ ഖിറാഅത്ത് നടത്തി. അൻവർ സാദത്ത് സ്വാഗതം പറഞ്ഞു