കുവൈത്ത്: പതിനാലാമത് കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച
പുതിയ പാർലമെന്റ് അംഗങ്ങളെ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് കുവൈത്ത്
പബ്ളിക് റിലേഷൻ കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചു. ഒന്നാം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒസാമ അൽ ഷാഹീൻ, രണ്ടാം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഹമദ് മുഹമ്മദ് അൽ മത്തർ മൂന്നാം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഡോക്‌ടർ അബ്‌ദുൽ അസീസ് അൽ സഖയ്ബി എന്നിവരെയാണ് കെ.ഐ.ജി. സംഘം സന്ദർശിച്ചത്. മൂന്നു പേരുടെയും ദീവാനിയകളിൽ എത്തി അഭിനന്ദനം രേഖപ്പെടുത്തിയ സംഘം പുതിയ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കുവാൻ ആശംസകൾ അറിയിക്കുകയും ചെയ്‌തു. സെക്രട്ടറി പി ടി ഷാഫി, അറബ് റിലേഷൻ കൺവീനർ അബ്‌ദു റസാഖ് നദ്‌വി, പി ആർ കൺവീനർ കെ. വി.മുഹമ്മദ് ഫൈസൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.