കുവൈത്ത് സിറ്റി: ദൈവ വിശ്വാസം മനുഷ്യന് നിർഭയത്വം നൽകുകയും കൂടുതൽ ഉദാരനാവാൻ പരിശീലിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രമുഖ പണ്ഡിതനും പ്രബോധകനുമായ ജി കെ എടത്തനാട്ടുകര പറഞ്ഞു. അനീതികൾക്കും അന്യായങ്ങൾക്കും പരിഹാരം ലഭിക്കാത്തവർക്ക് പരിപൂർണ നീതി പുലരുന്ന ഒരു ഘട്ടം വരാനിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആശയ സംവാദത്തിന്റെ സൗഹൃദനാളുകൾ എന്ന തലക്കെട്ടിൽ കെ ഐ ജി കുവൈത്ത് നടത്തിവരുന്ന ക്യാമ്പയിന്റെ ഭാഗമായി സാൽമിയ ഏരിയ സംഘടിപ്പിച്ച സൗഹൃദ സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാൽമിയ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ജി കെ എടത്തനാട്ടുകര മറുപടി നൽകി.
കെ ഐ ജി കേന്ദ്ര വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ, ഏരിയ വൈസ് പ്രസിഡന്റ് അമീർ കാരണത് എന്നിവർ സംസാരിച്ചു. സാൽമിയ ഏരിയ പ്രസിഡന്റ് ആസിഫ് ഖാലിദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷിബിലി സ്വാഗതവും റിഷ്ദിൻ അമീർ നന്ദിയും പറഞ്ഞു. ഫാറൂഖ് ശർഖി ഖുർആൻ നിന്ന് അവതരിപ്പിച്ചു .