അബ്ബാസിയ: മനുഷ്യർക്കിടയിൽ ആശയ സംവാദത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കണമെന്നും അതുവഴി പരസ്പരമുള്ള തെറ്റിധാരണകൾ അകറ്റാൻ സാധിക്കുമെന്നും കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് പി.ടി. ശരീഫ് പറഞ്ഞു. “ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ” എന്ന തലക്കെട്ടിൽ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ കെ.ഐ.ജി സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി ഹിറ യൂനിറ്റ് സംഘടിപ്പിച്ച യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളിലും പ്രതീക്ഷയോടെ മുന്നോട്ട് പോവാൻ കഴിയണമെന്നും ഉത്തരവാദിത്വങ്ങളിൽ നിന്ന് പിൻമാറാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കാമ്പയിൻ പ്രമേയം വിശദീകരിച്ചു കൊണ്ട് മനാഫ് പുറക്കാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. അബ്ബാസിയ ഏരിയാ പ്രസിഡന്റ് കെ.എം. നൗഫൽ പ്രസംഗിച്ചു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഹിറ യൂനിറ്റ് പ്രസിഡന്റ് അനീസ് ഫാറൂഖി അധ്യക്ഷത വഹിച്ചു. തുടർന്ന് സദസ്യരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. സെക്രട്ടറി നൗഷാദ് ഇബ്രാഹിം സ്വാഗതവും നവാസ് എസ്.പി ഖിറാഅത്തും നടത്തി.