അബ്ബാസിയ : കെ.ഐ.ജി. കുവൈത്ത് നടത്തിവരുന്ന ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ കാമ്പയിനിന്റെ ഭാഗമായി ഹസാവി യൂണിറ്റ് സംഘടിപ്പിച്ച യൂണിറ്റ് മ്മേളനം കെ.ഐ.ജി. അബ്ബാസിയ ഏരിയ പ്രസിഡണ്ട് കെ.നൗഫൽ ഉദ്ഘാടനം ചെയ്‌തു. മുഹമ്മദ് ഷിബിലി മുഖ്യ പ്രഭാഷണം നടത്തി.
പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന യൂണിറ്റി സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡണ്ട് പി.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. നൗഷാദ് ഓമശ്ശേരി ഖുർആൻ ക്ളാസ് നടത്തി. കെ. സിദ്ധീഖ് സ്വാഗതവും എ കെ. സമീർ നന്ദിയും പറഞ്ഞു.