ഫർവാനിയ : അൽ മദ്റസത്തുൽ ഇസ്‌ലാമിയ ഫർവാനിയ ബ്രാഞ്ച് 2022 -23 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ അനീസ് അബ്‌ദുസലാം മുഖ്യ പ്രഭാഷണം നടത്തി. മൂല്യബോധമുള്ള മനുഷ്യനാവാനും ധാർമിക ബോധമുള്ള സമൂഹമാകാനും മത വിദ്യാഭ്യാസം അനിവാര്യമാണെന്ന് അദ്ധേഹം പറഞ്ഞു. ഹെവൻസ് പാഠ്യപദ്ധതിയിലൂടെ മൂന്ന് വർഷം കൊണ്ട് ഖത്മുൽ ഖുർആൻ പൂർത്തീകരിച്ച കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു. പ്രവേശനോത്സവത്തിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. അഡ്‌മിനിസ്‌ട്രേറ്റർ സി പി നൈസാം സ്വാഗതവും കേരള ഇസ്‌ലാമിക് ഗ്രൂപ്പ് ഫർവാനിയ ഏരിയ പ്രസിഡണ്ട് സി കെ നജീബ് സമാപന പ്രസംഗവും നടത്തി.