ഫഹാഹീൽ : പുതിയ അധ്യയന വർഷത്തിന്റെ ഭാഗമായി അൽ മദ്റസത്തുൽ ഇസ്‌ലാമിയ ഫഹാഹീൽ ബ്രാഞ്ച് അധ്യാപക സംഗമം സംഘടിപ്പിച്ചു. സബാഹിയ ദാറുൽ ഖുർആനിൽ ചേർന്ന സംഗമത്തിൽ പ്രിൻസിപ്പാൾ എം കെ നജീബ് മദ്‌റസയെക്കുറിച്ചും അധ്യാപനത്തെക്കുറിച്ചും സംസാരിച്ചു. തുടർന്ന് ഖുർആൻ പാരായണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തിലാവതിയുടെയും തജ്‌വീദ് പാഠങ്ങളുടെയും അടിസ്ഥാനത്തിൽ നിയാസ് ഇസ്‌ലാഹി ക്ളാസെടുത്തു. ശേഷം നടന്ന പൊതു ചർച്ചയിൽ കുട്ടികളുടെ പഠന നിലവാരം ഉയർത്താനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്‌തു. വൈസ് പ്രിൻസിപ്പാൾ എ സി മുഹമ്മദ് സാജിദ് ഉദ്‌ബോധനം നടത്തി.