അബൂഹലീഫ: കാസർഗോഡ് കളനാട് സ്വദേശിയും മുതിർന്ന കെ.ഐ.ജി.പ്രവർത്തകനുമായ എഞ്ചിനീയർ അബ്‌ദുറഹ്‌മാൻ ഉലൂജിക്ക് കെ.ഐ.ജി. അബൂഹലീഫ ഏരിയയും മെഹ്ബൂല സൗത്ത് യൂണിറ്റും സംയുക്തമായി യാത്രയയപ്പ് നൽകി. കെ. അബ്‌ദുറഹ്‌മാൻ, എം.ഐ. മുഹമ്മദ് തസ്‌നീം, മുഹമ്മദ് മുബാറക് പൊന്നാനി എന്നിവർ ആശംസ പ്രസംഗം നടത്തി.
അബ്‌ദുറഹ്‌മാൻ ഉലൂജിക്കുള്ള ഉപഹാരങ്ങൾ ഏരിയ ആക്‌ടിംഗ് പ്രസിഡണ്ട് എം കെ നജീബും മെഹ്ബൂല സൗത്ത് യൂണിറ്റ് പ്രസിഡണ്ട് വി അലി എന്നിവർ നൽകി. അബ്‌ദുറഹ്‌മാൻ ഉലൂജി പ്രസംഗിച്ചു. മെഹ്ബൂല തനിമ ഹാളിൽ നടന്ന പരിപാടിയിൽ അബൂഹലീഫ ഏരിയ ആക്‌ടിംഗ് പ്രസിഡണ്ട് എം കെ നജീബ് അധ്യക്ഷത വഹിച്ചു. പി പി അബ്‌ദുൽ അസീസ് ഖുർആൻ പാരായണം നടത്തി. വി അലി സ്വാഗതം പറഞ്ഞു. നിയാസ് ഇസ്‌ലാഹി സമാപന പ്രസംഗം നടത്തി.