കുവൈത്ത് സിറ്റി : പുതുവത്സര ദിനത്തിൽ വേറിട്ട സേവനവുമായി കുവൈത്തിലെ സൗഹൃദ വേദി . സൌഹൃദ വേദിയുടെ ഫഹാഹീൽ, അബൂഹലീഫ ഏരിയകൾ സംയുക്തമായി കടല് തീരം ശുചീകരിച്ചാണ് പുതുവർഷ പുലരിയിൽ സേവനത്തിന്റെ പുതിയ മാതൃക തീർത്തത്.
വനിതകളും കുട്ടികളും ഉൾപ്പെടെ നൂറിലധികം പേരാണ് മംഗഫിൽ ബീച്ച് ശുചീകരണത്തിൽ പങ്കാളികളായത് . കുവൈത്ത് ഡൈവ് ടീമിന്റെ സഹകരണത്തോടെയാണ് ശുചീകരണ പദ്ധതി നടപ്പിലാക്കിയത് . 5 ടൺ മാലിന്യങ്ങളാണ് ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ചത്
ബീച്ച് ക്ളീനിംഗ് പ്രോഗ്രാം കുവൈത്ത് ഔഖാഫ് മന്ത്രാലയം മുൻ അണ്ടർ സെക്രെട്ടറിയും കുവൈത്ത് ഡൈവ് ടീം ഡയരക്റ്ററുമായ വലീദ് അൽ ഫാദിൽ ഉൽഘാടനം ചെയ്തു . കെ.ഐ.ജി. പബ്ളിക് റിലേഷൻ കൺവീനർ അബ്‌ദുറസാഖ് നദ്‌വി സ്വാഗതം പറഞ്ഞു. കെ ഐ ജി ഫഹാഹീൽ ഏരിയ പ്രസിഡണ്ട് സാബിഖ് യൂസുഫ്, അബൂഹലീഫ ഏരിയ പ്രസിഡണ്ട് അബ്‌ദുൽ ബാസിത് , അബൂഹലീഫ ഏരിയ സൗഹൃദ വേദി പ്രസിഡണ്ട് ശ്രീജിത്ത്, ഫഹാഹീൽ ഏരിയ പ്രസിഡണ്ട് സജി എന്നിവർ ആശംസകൾ നേർന്നു. റഫീഖ് ബാബു പൊൻമുണ്ടം , അലി വെള്ളാരത്തൊടി, ഫൈസൽ അബ്‌ദുല്ല, ഷംസീർ, ഐ. കെ ഗഫൂർ എന്നിവർ നേതൃത്വം നൽകി. സേവനത്തോടൊപ്പം ആരോഗ്യ ബോധവൽക്കരണവും ലക്ഷ്യം വെച്ചു വാക്കത്തോൺ മൽസരവും നടത്തി. വാക്കത്തോണിൽ ഷമീർ വിജയിയായി , അബ്ദുൽ സമദ് രണ്ടാം സ്ഥാനവും ഹാരിസ് കെ. എം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.