കുവൈത്ത് സിറ്റി: വ്രതാനുഷ്‌ഠാനം മനുഷ്യനെ ആത്മ നിയന്ത്രണമുള്ളവനാക്കുന്ന മഹത്തായ ആരാധന ക്രമമമാണെന്നും മണ്ണിന്റെയും വിണ്ണിന്റെയും സത്തയുള്ള മനുഷ്യനെ മാനവിക തലത്തിലേക്ക് ഉയർത്തുന്നുവെന്നും കെ.ഐ.ജി. വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ പറഞ്ഞു.
സൗഹൃദ വേദി അബൂഹലീഫ ഏരിയ മെഹബൂല കല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. വ്രത വിശുദ്ധി കാത്തുസൂക്ഷിക്കുന്നതോടൊപ്പം സഹവർത്തിത്തത്തിന്റെയും പാരസ്‌പര്യത്തിന്റെയും പാഠങ്ങൾ പകർത്താനുള്ള അസുലഭാവസരം കൂടിയാണ് റമദാൻ. മതങ്ങളും വേദങ്ങളും പ്രവാചകൻമാരും ജനങ്ങളുടെ പൊതുസ്വത്താണ്. അവയെ അടുത്തറിയാനും അനുഭവിക്കാനും എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണം.
ഫാദർ കെ. സി. ചാക്കോ ആശംസകൾ നേർന്നു. സൗഹൃദവേദി പ്രസിഡണ്ട് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.ഐ.ജി. അബൂഹലീഫ ഏരിയ പ്രസിഡണ്ട് അബ്‌ദുൽ ബാസിത് സമാപന പ്രസംഗം നടത്തി. സൗഹൃദവേദി സെക്രട്ടറി കെ. സി. ഷമീർ സ്വാഗതം പറഞ്ഞു. കൺവീനർ അലി വെള്ളാറത്തൊടി, കെ.ഐ.ജി. അബൂഹലീഫ ഏരിയ സെക്രട്ടറി അംജദ് എന്നിവർ സംഗമത്തിൽ പങ്കെടുത്തു. എം കെ അബ്‌ദുൽ ഗഫൂർ അമൃതവാണി ആലപിച്ചു.