അബ്ബാസിയ : കെ.ഐ.ജി.ഹിറ യൂണിറ്റ് അബ്ബാസിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ വച്ച് ഇഫ്ത്വാർ സംഗമം നടത്തി. സംഗമത്തിൽ ജവാദ് അമീർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് അനീസ് ഫാറൂഖി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശമീം മുഹമ്മദ് സ്വാഗതവും ഇസ്‌മാഈൽ അസ്‌കർ ഖിറാഅത്തും നടത്തി. കെ.ഐ.ജി. അബ്ബാസിയ ഏരിയ പ്രസിഡണ്ട് കെ.എം.നൗഫൽ, കേന്ദ്ര കമ്മിറ്റി അംഗം അൻവർ സഈദ്, എ.എം.ഐ. അബ്ബാസിയ ബ്രാഞ്ച് പ്രിൻസിപ്പാൾ മുനീർ മഠത്തിൽ, പി.ടി.എ.പ്രസിഡണ്ട് വി.കെ.എ.നാസർ, സെക്രട്ടറി റംസാൻ കലാം, അബ്ബാസിയ ഏരിയയിലെ വിവിധ കെ.ഐ.ജി., യൂത്ത് ഇന്ത്യ, ഐവ യൂണിറ്റുകളുടെ ഭാരവാഹികൾ, ഏരിയാ സമിതി അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ, പൗര പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു. കുടുംബങ്ങൾ ഉൾപ്പെടെ 150 ൽ പരം ആളുകൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.