സാൽമിയ – കെ.ഐ.ജി കുവൈത്ത് എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അൽ മദ്രസത്തുൽ ഇസ്‌ലാമിയ – സാൽമിയ ഇഫ്താർ സമ്മേളനം സംഘടിപ്പിച്ചു. ഹവല്ലി മദ്രസത്തുൽ തൗഹീദ് അങ്കണത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മദ്രസ്സ പി. ടി. എ പ്രസിഡന്റ് ശിഹാബ് വി. കെ അധ്യക്ഷത വഹിച്ചു. കെ. ഐ.ജി കുവൈത്ത് പ്രസിഡന്റ് ഷെരീഫ് പി. ടി സമ്മേളനം ഉൽഘടനം ചെയ്തു . ഡോക്ടർ അലിഫ് ഷുക്കൂർ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി.
കേരള മദ്രസ എഡ്യൂക്കേഷൻ ബോർഡ് നടത്തിയ ഹിക്മ -ടാലെന്റ്റ് പരീക്ഷയിൽ എ- പ്ലസ് നേടി വിജയിച്ച 10 വിദ്യാർഥികൾക്കും, ഖത്തമുൽ ഖുർആൻ പൂർത്തിയാക്കിയ 7 വിദ്യാർത്ഥികൾക്കും, പരിപാടിയിൽ വെച്ച് മൊമന്റോയും, സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ കുവൈത്ത് നടത്തിയ ഖുർആൻ പാരായണ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മൻഹ ഷെരീഫ എന്ന വിദ്യാർത്ഥിനിക്ക് കെ. ഐ.ജി പ്രസിഡന്റ് ഷെരീഫ് പി. ടി സമ്മാനം നൽകി.
മദ്രസ്സ പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി സമാപന പ്രസംഗവും പ്രാർത്ഥനയും നടത്തി.ഇഫ്താർ സമ്മേളനം കൺവീനർ സത്താർ കുന്നിൽ സ്വാഗതം ആശംസിക്കുകയും, പി. ടി. എ ട്രഷറർ അബ്ദുൽ അസീസ് മാട്ടുവയൽ നന്ദി പറയുകയും ചെയ്തു. ഇസ്മ നജീബ് ഖുർആനിൽ നിന്ന് അവതരിപ്പിച്ചു.ഷംനാദ് ഷാഹുൽ ഹമീദ്, റൗഫ്, അബദുൽ റസാഖ്, ഡോ അഷീൽ ,റഫീഖ്, അഫ്സൽ ,റിഷ് ദിൻ അമീർ, ആസിഫ്. വി.ഖാലിദ്, ആസിഫ് പാലക്കൽ എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി . ഇഫ്താറിന് ശേഷം നടന്ന നമസ്കാരത്തിന് വസീം അഹ്‌സൻ നേതൃത്വം നൽകി.