കുവൈത്ത് സിറ്റി: ജീവിത പരിവർത്തനത്തിനും ശുദ്ധീകരണത്തിനും ഖുർആനിക ജീവിതത്തിലേക്ക് മടങ്ങണമെന്ന് കെ.ഐ.ജി ശൂറാ അംഗവും വിദ്യാഭ്യാസ ബോർഡ് കൺവീനറുമായ അബ്ദുൾ റസാഖ് നദ്‌വി പറഞ്ഞു. കെ.ഐ.ജി ഫർവാനിയ ഏരിയ ഖുർആൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച പഠിതാക്കളുടെ സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിത്യ ജീവിതത്തിലെ ഒരു ചര്യയായി ഖുർആൻ പഠനം മാറ്റുകയും അങ്ങനെ ജീവിത വിശുദ്ധി കൈവരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ വൈസ് പ്രസിഡന്റ് ഷാനവാസ് തോപ്പിൽ അധ്യക്ഷത വഹിച്ചു. ശിഹാബുദ്ധീൻ ഖിറാഅത്ത് നടത്തി. ഖുർആൻ സ്റ്റഡി സെന്റർ കൺവീനർ അനീസ് അബ്ദുൾ സലാം സമാപനവും പ്രാർത്ഥനയും നിർവഹിച്ചു.