കുവൈത്ത് സിറ്റി: ലിബറലിസം സാമൂഹ്യ വിപത്ത് എന്ന തലക്കെട്ടിൽ ഐവ സംഘടിപ്പിക്കുന്ന വനിതാ സമ്മേളനത്തിൽ പങ്കെടുക്കാൻ നാട്ടിൽ നിന്ന് എത്തിച്ചേർന്ന ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം സി വി ജമീല, മഹിളാ കോൺഗ്രസ് സെക്രട്ടറി സോയ ജോസഫ്, എം എസ് എഫ് മുൻ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ എന്നിവർക്ക് ഐവ നേതാക്കൾ കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തിൽ ഹൃദ്യമായ സ്വീകരണം നൽകി.
സ്വീകരണത്തിൽ ഐവ പ്രസിഡണ്ട് മെഹ്ബൂബ അനീസ്, ജനറൽ സെക്രട്ടറി ആശാ ദൗലത്ത്, പ്രോഗ്രാം കൺവീനർ സമിയ ഫൈസൽ, മീഡിയ കൺവീനർ സിമി അക്ബർ, വൈസ് പ്രസിഡണ്ടുമാരായ വർദ അൻവർ, നജ്‌മ ശരീഫ് എന്നിവരും സജ്‌ന സുബൈർ, വർദ അൻവർ, സബീന റസാഖ്, സുമി മനാഫ്, വഹീദ ഫൈസൽ, ശബീന ഷുക്കൂർ, ഷമീറ അസീസ്, മീനാഫ് അബ്ദുൽ ഫത്താഹ്, സമീറ മുനീർ, ശ്യാമ സൈദ്, ഷംല ഹാഫിസ്, നജ്‌മ ശരീഫ്, ഹഫ്‌സ ഇസ്‌മാഈൽ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.