കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് കുവൈത്ത് സിറ്റി ഏരിയ പ്രവർത്തക സംഗമം നടത്തി. സംഗമത്തിൽ കെ ഐ ജി കുവൈത്ത് വൈസ് പ്രസിഡൻറ് ഫൈസൽ മഞ്ചേരി പ്രവർത്തകരോട് എന്ന തലക്കെട്ടിൽ പ്രഭാഷണം നടത്തി. മിർഹാബിലുള്ള ഒരുമ ഓഫീസിൽ നടന്ന പ്രവർത്തക സമ്മേളനത്തിൽ ഏരിയ പ്രസിഡൻറ് യൂസുഫ് കണിയാപുരം അധ്യക്ഷത വഹിച്ചു.
ഏരിയയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. അബ്‌ദുൽ അസീസ് തുവ്വൂർ ഖുർആൻ ക്ളാസ് നടത്തി. എഫ്.എം.ഫൈസൽ നന്ദി പ്രകടനം നടത്തി