കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ്പ് കുവൈത്ത് സിറ്റി ഏരിയ പഠന സദസ് സംഘടിപ്പിച്ചു. കെ.ഐ.ജി.കേന്ദ്ര കമ്മിറ്റി അംഗം ഖലീൽ റഹ്‌മാൻ മുസ്‌ലിം ഉമ്മത്തിന്റെ ദൗത്യം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. മാലിയയിലുള്ള ഷഫീഖിന്റെ ഫ്ളാറ്റിൽ നടന്ന പരിപാടിയിൽ മുപ്പതോളം പേർ പങ്കെടുത്തു. സാൽഹിയ യൂണിറ്റ് പ്രസിഡണ്ട് ഷാജി ആലുവ സ്വാഗതം പറഞ്ഞു. നാസർ മാള ഖുർആൻ പാരായണം നടത്തി. ഏരിയ പ്രസിഡൻറ് യൂസുഫ് കണിയാപുരം സമാപന പ്രസംഗം നടത്തി.