അബൂഹലീഫ: പരിശുദ്ധ ഹജ്ജ് കർമത്തിന് പോകുന്ന പി.കെ.നവാസിന് കേരള ഇസ്‌ലാമിക് ഗ്രൂപ് അബൂഹലീഫ ഏരിയ യാത്രയയപ്പ് നൽകി. കെ.ഐ.ജി.ഏരിയ പ്രസിഡണ്ട് അബ്‌ദുൽ ബാസിത് അദ്ധ്യക്ഷത വഹിച്ചു. പി.കെ.നവാസ് പ്രസംഗിച്ചു. കെ. അബ്‌ദുറഹ്‌മാൻ, കെ.എം. ഹാരിസ് എന്നിവർ ഹജ്ജ് അനുഭവങ്ങൾ പങ്കുവെച്ചു. റഫീഖ് ബാബു, മുഹമ്മദ് അഷ്‌കർ, കെ. സി. ഷമീർ, എം കെ. നജീബ്, അബ്‌ദുൽ അസീസ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.