ഫർവാനിയ: പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുവാൻ പോകുന്ന തീർത്ഥാടകർക്ക് വേണ്ടി കേരള ഇസ്ലാമിക് ഗ്രൂപ്പ് ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഠന ക്ളാസിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഫൈസൽ മഞ്ചേരി ക്ളാസെടുത്തു. കെ.ഐ.ജി.പ്രസിഡണ്ട് പി ടി ശരീഫ് പഠന ക്ളാസ് ഉദ്ഘാടനം ചെയ്‌തു. കെ.ഐ.ജി. വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ അധ്യക്ഷത വഹിച്ചു.
നാട്ടിൽ നിന്നും കുവൈത്തിൽ നിന്നും ഇത്തവണ ഹജ്ജിന് പോകുന്ന നിരവധി ആളുകൾ പഠന ക്ളാസിൽ സംബന്ധിച്ചു. കെ.ഐ.ജി.ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു. അനീസ് അബ്‌ദുസലാം ഖുർആൻ പാരായണം നടത്തി. കൺവീനർ സിറാജ് സ്രാമ്പിക്കൽ നന്ദി പറഞ്ഞു.