മെഹ്ബൂല: കേരള ഇസ്‌ലാമിക് ഗ്രൂപ് മെഹ്ബൂല നോർത്ത് യൂണിറ്റ് ഫ്രണ്ട്സ് സർക്കിൾ മീറ്റ് നടത്തി.
ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ്‌ലാമിയ പ്രിൻസിപ്പാൾ എം കെ. നജീബ് ഖുർആൻ ക്ളാസ് നടത്തി.
സുനീർ ചെങ്ങമനാട് ക്വിസ് നടത്തി. ഗെയിമുകൾക്കും മത്സരങ്ങൾക്കും കെ. അബ്‌ദു റഹ്‌മാൻ നേതൃത്വം നൽകി. മുപ്പതോളം പേർ മീറ്റിൽ പങ്കെടുത്തു. സമ്മാനങ്ങൾ യൂണിറ്റ് സെക്രട്ടറി നൂറുദ്ധീൻ, ട്രഷറർ നൗഷാദ് എന്നിവർ വിതരണം ചെയ്‌തു. ഫിൻതാസ് പാർക്കിൽ നടന്ന മീറ്റിൽ യൂണിറ്റ് പ്രസിഡണ്ട് കെ. എം ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.