കുവൈത്ത് സിറ്റി: വിശുദ്ധ ഖുർആനിലെ ആലു ഈംറാൻ അധ്യായത്തെ അടിസ്ഥാനമാക്കി ഖുർആൻ സ്റ്റഡി സെന്റർ കുവൈത്ത് നടത്തിക്കൊണ്ടിരുന്ന കോഴ്‌സിന്റെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ സമയമെടുത്ത് മുഴുവൻ ഉത്തരവും നൽകി പരീക്ഷ എഴുതി തീർത്ത് 30 മാർക്കും നേടി എൻ പി അബ്‌ദു റസാഖ് (റിഗ്ഗഇ) ഒന്നാം റാങ്കും ശബാന നൗഷാദ് (മംഗഫ്) രണ്ടാം റാങ്കും തസ്‌ലീന റസാഖ് (മെഹ്ബൂല) മൂന്നാം റാങ്കും കരസ്ഥമാക്കി. ഖുർആൻ സ്റ്റഡി സെന്റർ കൺവീനർ നിയാസ് ഇസ്‌ലാഹി കെ.ഐ.ജി. ഫേസ് ബുക്ക് ലൈവിലൂടെയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. സമീറ, സൂഫിയ, അസ്‌മിന, ഷെമീന, മുഹമ്മദ് മുബാറക്, നൂറ, ആമിറലി, നജ്‌മ, മുഹ്സിന, ശബാന എന്നിവർ 29 മാർക്ക് നേടി വിജയികളായി.
ആലു ഈംറാൻ അധ്യായത്തിലെ 152 മുതൽ 200 വരെയുള്ള വാക്യങ്ങൾ ഉള്ളടക്കമാക്കി നടന്ന നാലാം ഘട്ട കോഴ്‌സ് പരീക്ഷയുടെ വിജയികളെയാണ് പ്രഖ്യാപിച്ചത്. ഓപൺ ബുക്ക് രൂപത്തിൽ ഓൺലൈനിൽ നടന്ന പരീക്ഷയിൽ 337 പേർ പങ്കെടുത്തു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന 22 സെന്ററുകളിൽ ഓൺലൈനിലും ഓഫ്‌ലൈനിലും പഠിക്കുന്ന വിദ്യാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്. കുവൈത്തിന് പുറമെ മറ്റിതര രാജ്യങ്ങളിൽ നിന്നുള്ളവരും പരീക്ഷയിൽ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യുന്നതാണ്.
വിവിധ സെന്ററുകളിൽ ജൂൺ ആദ്യവാരത്തിൽ പുതിയ കോഴ്‌സ് ആരംഭിക്കുന്നതാണ്. ക്ളാസുകളുടെ വിവരങ്ങൾ അറിയുന്നതിനും പങ്കെടുക്കുന്നതിനും +965 65051113 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.