കുവൈത്ത് സിറ്റി: കേരള മദ്‌റസ എഡ്യൂക്കേഷൻ ബോർഡ് നടത്തിയ 2022-23 വർഷത്തെ പ്രൈമറി പൊതു പരീക്ഷയിൽ കുവൈറ്റിലെ അല്‍ മദ്റസത്തുൽ ഇസ്‌ലാമിയയുടെ വിവിധ ബ്രാഞ്ചുകൾ ഉന്നത വിജയം നേടി. 530 മാർക്ക് നേടി സാൽമിയ ബ്രാഞ്ചിലെ നുസാഹ് നർമിൻ കുവൈത്ത് തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഫർവാനിയ ബ്രാഞ്ചിലെ ഹംന ആയിഷ രണ്ടാം റാങ്കും സബീബ് മുഹമ്മദ് ഷാഫി മൂന്നാം റാങ്കും നേടി വിജയികളായി. മൻഹ സുനീർ (അബ്ബാസിയ), അബ്‌ദുൽ ഹാദി (ഫഹാഹീൽ), സോയ സുബൈർ (സാൽമിയ), അഫ്‌റ മുഹമ്മദ് (ഫഹാഹീൽ), ഫിസ ഫൈസൽ ബാബു (സാൽമിയ), ബാസിം ഉമർ (ഫഹാഹീൽ), ആയിഷ മിൻഹ അസീസ് (ഫഹാഹീൽ), നഫ്‌ല സഫ്‌വാൻ (സാൽമിയ) എന്നിവരാണ് എ പ്ളസ് നേടിയ മറ്റുള്ള കുട്ടികൾ. കഴിഞ്ഞ മാസം നടന്ന പൊതു പരീക്ഷയിൽ കുവൈത്തിലെ 4 ബ്രാഞ്ചുകളിൽ നിന്ന് 46 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ.ഐ.ജി. പ്രസിഡണ്ട് പി.ടി.ശരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, വിദ്യാഭ്യാസ ബോർഡ് ഡയറക്‌ടർ അബ്‌ദുറസാഖ് നദ്‌വി, സെക്രട്ടറി റുഷ്‌ദിൻ അമീർ, ട്രഷറർ പി ടി ഷാഫി എന്നിവർ അനുമോദിച്ചു. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ കോൺവൊക്കേഷനും സർട്ടിഫിക്കറ്റ് വിതരണവും സെപ്റ്റംബറിൽ നടക്കും.