കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രമുഖ കോൺഗ്രസ് നേതാവും ഒ.ഐ.സി.സി. കുവൈത്ത് ദേശീയ പ്രസിഡണ്ടുമായ വർഗീസ് പുതുക്കുളങ്ങരയെ കെ.ഐ.ജി. നേതാക്കൾ സൗഹൃദ സന്ദർശനം നടത്തി. അദ്ധേഹത്തിന്റെ അബ്ബാസിയയിലെ വസതിയിൽ എത്തിയാണ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. കുവൈത്തിലെയും നാട്ടിലെയും സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കെ.ഐ.ജി.കുവൈത്ത് പ്രസിഡണ്ട് പി.ടി.ഷെരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്. പബ്ലിക് റിലേഷൻ കൺവീനർ കെ.വി.മുഹമ്മദ് ഫൈസൽ എന്നിവർ സന്ദർശനത്തിൽ ഉണ്ടായിരുന്നു.