സാൽമിയ : ഏഴാം ക്ളാസ് പൊതുപരീക്ഷയിൽ അൽ മദ്റസത്തുൽ ഇസ്‌ലാമിയ സാൽമിയ ബ്രാഞ്ചിൽ നിന്ന് റാങ്ക് നേടുകയും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്ത വിദ്യാർത്ഥികളെ മദ്‌റസ ഭാരവാഹികളും കെ.ഐ.ജി. നേതാക്കളും സന്ദർശിക്കുകയും ആദരിക്കുകയും ചെയ്‌തു. ഒന്നാം റാങ്ക് നേടിയ നുസ്‌ഹ ആസിഫ്, അഞ്ചാം റാങ്ക് നേടിയ സോയ സുബൈർ, ഏഴാം റാങ്ക് നേടിയ ഫിസ ഫൈസൽ ബാബു, പത്താം റാങ്ക് നേടിയ നഫ്‌ല സഫ്‌വാൻ എന്നിവരെ അവരുടെ വീടുകളിൽ എത്തിയാണ് ആദരിച്ചത്. മദ്‌റസ വൈസ് പ്രിൻസിപ്പാൾ സക്കീർ ഹുസൈൻ തുവ്വൂർ, കെ.ഐ.ജി. സാൽമിയ ഏരിയ പ്രസിഡണ്ട് ആസിഫ് ഖാലിദ്, വിദ്യാഭ്യാസ വകുപ്പ് കൺവീനർ സഫ്‌വാൻ, ആസിഫ് പാലക്കൽ, വി. എം ഇസ്‌മാഈൽ, റുഷ്‌ദിൻ അമീർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.