കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയയുടെ നേതൃത്വത്തിൽ ഫ്രണ്ട്സ് സർക്കിൾ സംഗമം സംഘടിപ്പിച്ചു. മോട്ടിവേഷണൽ സ്‌പീക്കർ പി.സമീർ മുഹമ്മദ് കോക്കൂർ ‘ഇബ്രാഹിം നബിയുടെ പാരമ്പര്യം’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പി.ഹശീബ് ക്വിസ് മത്സരം നടത്തി. ടി.കെ. ഷബീർ, പി.ടി.ഷാഫി, ഷാനവാസ് തോപ്പിൽ, മുഹമ്മദ് റഫീഖ് എന്നിവർ വിജയികളായി. വിജയികൾക്കുള്ള സമ്മാനം സി.കെ.നജീബ് നൽകി. ഏരിയയിലെ വിവിധ കെ.ഐ.ജി. യൂണിറ്റുകളിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് സർക്കിൾ യോഗങ്ങളിൽ പങ്കെടുക്കുന്ന നൂറോളം സഹചാരികൾ സംഗമത്തിൽ പങ്കെടുത്തു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി മുഹമ്മദ് റഫീഖ് സ്വാഗതവും യാസിർ ഖിറാഅത്തും നടത്തി.