കുവൈത്ത് സിറ്റി : സാമൂഹ്യ പ്രവർത്തകനും ഫ്രൈഡേ ഫോറം നേതാവുമായ ബഷീർ അഹ്‌മദിനെ കെ.ഐ.ജി. നേതാക്കൾ സൗഹൃദ സന്ദർശനം നടത്തി. അദ്ധേഹത്തിന്റെ ഹതീനിലുള്ള വസതിയിലെത്തിയാണ് നേതാക്കൾ സന്ദർശനം നടത്തിയത്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ കൂടുതൽ ഒരുമയോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. കെ.ഐ.ജി.കുവൈത്ത് വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി, പബ്ലിക് റിലേഷൻ കൺവീനർ കെ.വി.മുഹമ്മദ് ഫൈസൽ, ഖലീൽ റഹ്‌മാൻ എന്നിവർ സന്ദർശനത്തിൽ ഉണ്ടായിരുന്നു.