കുവൈത്ത് സിറ്റി: സാധാരണക്കാരിൽ നിന്ന് അകലം പാലിക്കുന്ന പൊതുപ്രവർത്തകരിൽ നിന്ന് ഭിന്നമായി സദാ സമയം ജനങ്ങളോടിടപഴകി അവരുടെ പ്രശ്‍നങ്ങൾ പരിഹരിച്ചിരുന്ന ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് കേരള ഇസ്‌ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രസ്‌താവന അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തന രംഗത്ത് ലാളിത്യവും സൗമ്യതയും മുഖമുദ്രയാക്കി നടന്നുനീങ്ങിയ ഉമ്മൻചാണ്ടി അനുകരണീയമായ മാതൃകകകൾ അവശേഷിപ്പിച്ചാണ് വിടപറഞ്ഞിരിക്കുന്നത്.
അധികാരത്തിന്റെ തണലിൽ അനുഭവിക്കാൻ കഴിയുന്ന ജീവിത സൗകര്യങ്ങളെ പരിമിതപ്പെടുത്തി ആർഭാട രഹിതമായ ജീവിതം നയിച്ച പൊതുജീവിതത്തിനുടമയായിരുന്നു അദ്ധേഹം. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുകയും അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.