കുവൈറ്റ് സിറ്റി : സൗഹൃദ വേദി കുവൈത്ത് സിറ്റി ഏരിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അഭിലാഷ് പേരാമ്പ്ര (പ്രസിഡണ്ട്), ഷാജു കാസർകോഡ് (വൈസ് പ്രസിഡണ്ട്), ഷാജി ആലുവ (സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. മിർഗാബ് ഒരുമ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് സിറ്റി ഏരിയ പ്രസിഡണ്ട് യൂസുഫ് കണിയാപുരം, സെക്രട്ടറി എഫ്. എം. ഫൈസൽ എന്നിവർ നേതൃത്വം നൽകി.