കുവൈത്ത് സിറ്റി : സാമൂഹ്യ പ്രവർത്തകനും കുവൈത്തിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ കൃഷ്‌ണൻ കടലുണ്ടിയെ കെ.ഐ.ജി. നേതാക്കൾ സൗഹൃദ സന്ദർശനം നടത്തി. ഖൈതാനിലുള്ള അദ്ധേഹത്തിന്റെ ഓഫീസിൽ എത്തിയാണ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങൾ ചർച്ചയിൽ നേതാക്കൾ പരസ്‌പരം ചർച്ച ചെയ്‌തു. കെ.ഐ.ജി.കുവൈത്ത് പ്രസിഡണ്ട് പി ടി ശരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, പബ്ലിക് റിലേഷൻ കൺവീനർ കെ.വി.മുഹമ്മദ് ഫൈസൽ എന്നിവർ സന്ദർശനത്തിൽ ഉണ്ടായിരുന്നു.