കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വി ടി സലീമിന് കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി. കെ. അബ്‌ദുറഹ്‌മാൻ, ഫിറോസ് ഹമീദ്, കെ. വി,മുഹമ്മദ് ഫൈസൽ, റസീന, അൻവർ ഷാജി, സി കെ മനാഫ്, മുനീർ, എസ് എ പി ശറഫുദ്ധീൻ, എം കെ നജീബ്, കെ. എം ഹാരിസ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ആദരവിനും യാത്രയയപ്പിനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് സലിം പ്രസംഗിച്ചു. കെ.ഐ.ജി. പ്രസിഡണ്ട് പി ടി ശരീഫ് ഉപഹാരം നൽകി.
35 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ സലിം നാട്ടിലേക്ക് പോകുന്നത്. കെ.ഐ.ജി. യുടെ യൂണിറ്റ് ഏരിയ തലങ്ങളിളിൽ ബഹുമുഖ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഫഹാഹീൽ യൂണിറ്റി സെന്ററിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ കെ.ഐ.ജി. പ്രസിഡണ്ട് പി ടി ശരീഫ് അദ്ധ്യക്ഷത വഹിച്ചു.