കുവൈത്ത് സിറ്റി:കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് സിറ്റി ഏരിയ വിവിധ യൂണിറ്റുകളിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് സർക്കിളുകളുടെ സംയുക്ത ഫ്രണ്ട്സ് സർക്കിൾ മീറ്റ് സംഘടിപ്പിച്ചു. “ഹിജ്റയുടെ പാഠങ്ങൾ” എന്ന തലക്കെട്ടിൽ ഖലീലുറഹ്മാൻ പ്രഭാഷണം നടത്തി. ഹിജ്റ വെറും പാലായനമായിരുന്നില്ല. ദൗത്യ നിർവഹണത്തിന്റെ പൂർത്തീകരണത്തിന് വേണ്ടി നടത്തിയ കുടിയേറ്റമായിരുന്നു. ദീർഘ നാളത്തെ ആസൂത്രണങ്ങളിലൂടെയും തയ്യാറെടുപ്പുകളിലൂടെയും ദൈവീക വ്യവസ്ഥയുടെ സംസ്ഥാപനമായിരുന്നു ഹിജ്‌റയിലൂടെ സാക്ഷാത്കരിച്ചത്.
മിർഗാബ് ഒരുമ ഹാളിൽ ചേർന്ന ഫ്രണ്ട്സ് സർക്കിൾ മീറ്റിൽ കെ.ഐ.ജി. കുവൈത്ത് സിറ്റി ഏരിയ പ്രസിഡൻറ് യൂസുഫ് കണിയാപുരം അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് തുവ്വൂർ ഖുർആൻ പാരായണം നടത്തി. കൺവീനർ മുഹമ്മദ് റഫീഖ് സ്വാഗതം ആശംസിച്ചു. അശ്റഫ് പട്ടാമ്പി ഗാനം ആലപിച്ചു. ഹിജ്റയെ ആസ്പദമാക്കി ക്വിസ് മത്സരവും നടന്നു. സെക്രട്ടറി ഫൈസൽ നന്ദി പറഞ്ഞു.