കുവൈത്ത് സിറ്റി : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി സലിം രാജിന് കേരള ഇസ്‌ലാമിക് ഗ്രൂപ് ഉപഹാരം നൽകി ആദരിച്ചു. അദ്ധേഹത്തിന്റെ അബ്ബാസിയയിലുള്ള വസതിയിലെത്തിയാണ് കെ.ഐ.ജി. നേതാക്കൾ ഉപഹാരം നൽകിയത്. ഫോക്കസ് കുവൈത്ത്, കൊല്ലം ജില്ലാ പ്രവാസി അസോസോയിയേഷൻ, കല തുടങ്ങി വിവിധ സാമൂഹ്യ സാംസ്‌കാരിക വേദികളിൽ സജീവമായിരുന്ന സലിം രാജ് നീണ്ട 25 വർഷത്തെ പ്രവാസ ജീവിതം മതിയാക്കിയാണ് നാട്ടിലേക്ക് പോകുന്നത്. പ്രവാസി സമൂഹത്തിന് സലിം രാജ് നൽകിയ സംഭാവനകളെ നേതാക്കൾ അഭിനന്ദിക്കുകയും കെ.ഐ.ജി.യുമായി അടുത്തിടപഴകിയ ഓർമകൾ അനുസ്‌മരിക്കുകയും ചെയ്‌തു.
കെ.ഐ.ജി.കുവൈത്ത് പ്രസിഡണ്ട് പി ടി ശരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി, പബ്ലിക് റിലേഷൻ കൺവീനർ കെ.വി.മുഹമ്മദ് ഫൈസൽ എന്നിവർ സന്ദർശനത്തിൽ ഉണ്ടായിരുന്നു.