കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ് അബ്ബാസിയ ഏരിയ പഠന ക്ളാസ് സംഘടിപ്പിച്ചു. ഹിജ്റയുടെ സന്ദേശം എന്ന വിഷയത്തിൽ കെ.ഐ.ജി. കേന്ദ്ര കമ്മിറ്റി അംഗം പി കെ.മനാഫ് പ്രഭാഷണം നടത്തി. .
ഇസ്‌ലാമിക ചരിത്രത്തിലെ നിർണായക സംഭവമായ ഹിജ്‌റയിൽ ഇസ്‌ലാമിക സമൂഹത്തിന് പഠിക്കാനും പകർത്താനും നിരവധി പാഠങ്ങളുണ്ട്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുടിയേറ്റമായിരുന്നു ഹിജ്‌റ. ഉദാഹരണങ്ങൾ ഇല്ലാത്ത ഉദാത്തമായ ത്യാഗത്തിന്റെ ചരിത്രമാണ് ഹിജ്റ പകർന്നുതരുന്നത്.
ഹിജ്‌റയെ തുടർന്ന് ഇസ്‌ലാമിക സമൂഹത്തെ പ്രവാചകൻ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹത്തരമായ ചരിത്രം ലോകം ഇന്നും അത്ഭുതത്തോടെ മാത്രം നോക്കിക്കാണുന്ന ചരിത്ര വസ്‌തുതയാണ്. അദ്ധേഹം പറഞ്ഞു.
അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.ഐ.ജി.അബ്ബാസിയ ഏരിയ പ്രസിഡണ്ട് കെ.എം.നൗഫൽ അധ്യക്ഷത വഹിച്ചു. ഫൈസൽ വടക്കേകാട് സ്വാഗതവും നൗഷാദ് ഓമശ്ശേരി ഉത്ബോധനവും നടത്തി.