കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ് സാൽമിയ ഏരിയ നാട്ടിൽ ഹലാ സാൽമിയ എന്ന തലക്കെട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‍ലാമി പാലക്കാട് ഏരിയ പ്രസിഡണ്ട് ഹാരിസ് മൗലവി ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി. വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ സന്ദേശം നൽകി.
നൂറുൽ ഹുദാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അലവി ഹാജി, മുൻസിപ്പൽ കൗണ്സിലർ എം.സുലൈമാൻ, പാലക്കാട് ഓർഫനേജ് മാനേജർ എൻ.പി.മുഹമ്മദ് അഷ്റഫ് എന്നിവർ ആശംസകൾ നേർന്നു.
പാലക്കാട് ഓർഫനേജ് വിദ്യാർത്ഥിനികളുടെയും കെ.ഐ.ജി.കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. പരിപാടിക്ക് ശേഷം സംഗമത്തിൽ പങ്കെടുത്തവർ മലമ്പുഴ ഡാമും ഉദ്യാനവും സന്ദർശിച്ചു മടങ്ങി. സാൽമിയ ഏരിയയിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലീവിന് നാട്ടിൽ പോയ പ്രവാസികളും മുമ്പ് പ്രവർത്തിച്ച മുൻ പ്രവാസികളും സംഗമത്തിൽ പങ്കെടുത്തു.
പാലക്കാട് ഓർഫനേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമത്തിൽ ജമാഅത്തെ ഇസ്‌ലാമി കുന്നത്തുനാട് ഏരിയ പ്രസിഡന്റും മുൻ കെ.ഐ.ജി. പ്രസിഡന്റുമായ കെ. എ. സുബൈർ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് ആസിഫ് ഖാലിദ് നന്ദി പറഞ്ഞു. പരിപാടികൾ എൻ.പി.മുനീർ, സഫ്‌വാൻ എന്നിവർ നേതൃത്വം നൽകി.