ഫർവാനിയ : അൽ മദ്റസത്തുൽ ഇസ്‌ലാമിയ ഫർവാനിയ ബ്രാഞ്ച് പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. കേരള ഇസ്‌ലാമിക് ഗ്രൂപ് (കെ ഐ ജി) വിദ്യാഭ്യാദ ബോർഡ് ഡയറക്ടർ അബ്ദുറസാഖ് നദ്‌വി ഉദ്ഘാടനം ചെയ്തു. സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കാൻ പ്രാപ്‌തരായ ധാർമിക ബോധമുള്ള തലമുറകളെ വാർത്തെടുക്കുന്ന പഠന പ്രവർത്തനങ്ങളാണ് മദ്‌റസകളിൽ നടക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു.
മുൻ പ്രിൻസിപ്പാൾ അനീസ് അബ്ദുസലാം, കെ ഐ ജി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പി ടി ശാഫി, കെ ഐ ജി ഫർവ്വാനിയ ഏരിയ ട്രഷറർ അൽത്താഫ് എന്നിവർ സംസാരിച്ചു. ആദിൽ മുംതസിർ, അസാൻ ഹാദി, നാദിയ നൈസാം, നവാർ ഷാഹീൻ, ഇശൽ മൻഹ, ജിഹാൻ, സഫ, സാറാ, ഇഹാൻ തുടങ്ങിയ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടികൾക്ക് അധ്യാപകരായ ഫാതിമ റാഫിദ്, അനീഷ ഇഖ്ബാൽ, സാദിയ നൈസാം, ഷംല ഹഫീസ്, മുഫീദ സദറുദ്ദീൻ എന്നിവർ നേതൃത്വം നൽകി. മുൻ പി ടി എ പ്രസിഡന്റ് ഹാഷിം പണക്കാട് ചടങ്ങിൽ പങ്കെടുത്തു.
മദ്‌റസ പ്രവർത്തിക്കുന്ന ഫർവാനിയ ദാറുൽ ഖുർആനിൽ നടന്ന പ്രവേശനോത്സവത്തിൽ പ്രിൻസിപ്പൽ റസീന മൊഹിയുദ്ദീൻ അദ്യക്ഷത വഹിച്ചു. അർമാൻ ഖുർആൻ പാരായണം നടത്തി. അഡ്‌മിനിസ്‌ട്രേറ്റർ സി പി നൈസാം സ്വാഗതവും വൈസ് പ്രിൻസിപ്പൽ ശാഹിദ് സി പി നന്ദിയും പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും വേണ്ടി 9789 1779 , 97650718 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.