കുവൈത്തി സിറ്റി: മാനുഷരെല്ലാം ഒന്നുപോലെ എന്ന തലക്കെട്ടിൽ സൗഹൃദ വേദി അബൂഹലീഫ ഏരിയ
ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഗ്ളോബൽ പാലിയേറ്റീവ് നഴ്‌സിംഗ് നെറ്റ്‌വർക്ക് പ്രതിനിധി ജോബി ബേബി ഓണ സന്ദേശം നൽകി. സൗഹൃദ വേദി രക്ഷാധികാരി അബ്‌ദുൽ ബാസിത്, എഴുത്തുകാരനും കഥാകൃത്തുമായ പ്രേമൻ ഇല്ലത്ത്, സൗഹൃദ വേദി മുൻ പ്രസിഡണ്ട് ശ്രീജിത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി. റഫീഖ് ബാബു പ്രശ്നോത്തരി നടത്തി. ഹമദ്, ആഇശ, ഹയ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സംഗമത്തോടനുബന്ധിച്ച് ഓണ സദ്യയും ഒരുക്കിയിരുന്നു. സൗഹൃദ വേദിയുടെ പ്രവർത്തകരും അനുഭാവികളും സംഗമത്തിൽ പങ്കെടുത്തു.
അബൂഹലീഫ വെൽഫെയർ ഹാളിൽ നടന്ന സൗഹൃദ സംഗമത്തിൽ സൗഹൃദ വേദി പ്രസിഡണ്ട് സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.സി. ഷമീർ സ്വാഗതം പറഞ്ഞു. കൺവീനർ അലി വെള്ളാരത്തൊടി, കെ.ഐ.ജി. അബൂഹലീഫ ഏരിയ സെക്രട്ടറി അംജദ്, അസിസ്റ്റന്റ് സെക്രട്ടറി എം വി അബ്‌ദു റഹ്‌മാൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. അജിത് നന്ദി പറഞ്ഞു.