അബൂഹലീഫ : മുഹമ്മദ് നബിയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി കേരള ഇസ്ലാമിക് ഗ്രൂപ് അബൂഹലീഫ ഏരിയയും യൂത്ത് ഇന്ത്യ അബൂഹലീഫ യൂണിറ്റും സംയുക്തമായി പൊതുജനങ്ങൾക്ക് വേണ്ടി സ്ട്രീറ്റ് ക്വിസ് നടത്തി. ഫഹാഹീൽ സിറ്റിയിൽ വിവിധ വ്യാപാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ക്വിസിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകൾ ആവേശത്തോടെ പങ്കെടുത്തു. പങ്കെടുത്തവർക്ക് മുഴുവൻ മധുരം നൽകുകയും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുകയും ചെയ്തു. പ്രോഗ്രാം കൺവീനർ അലി വെള്ളാരത്തൊടി, ഏരിയ പ്രസിഡണ്ട് അബ്ദുൽ ബാസിത്, മുഹമ്മദ് അഷ്കർ, മുഹമ്മദ് സൽമാൻ, ഹാരിസ് ഇസ്മാഈൽ, ഷഹനാസ്, നിഹാദ് നാസർ, മുബാറക്, അബ്ദുൽ അസീസ് എന്നിവർ ക്വിസിന് നേതൃത്വം നൽകി.