കെ. ഐ. ജി അബ്ബാസിയ സൗഹൃദ വേദിയുടെ കീഴിൽ ഓണം സൗഹൃദ സംഗമം അബ്ബാസിയ ഹെവെൻസ് ഹാളിൽ സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി ഷാ അലി യുടെ സ്വാഗത പ്രസംഗത്തോടെ പരിപാടി ആരംഭിച്ചു. അബ്ബാസിയ ഏരിയ പ്രസിഡൻറ് നൗഫൽ കെ .എം അധ്യക്ഷത വഹിച്ചു. അൻവർ സഈദ് മുഖ്യ പ്രഭാഷണവും ഓണ സന്ദേശവും നൽകി. വ്യത്യസ്തതകകൾ നിലനിർത്തിക്കൊണ്ടുതന്നെ പരസ്പരം സ്നേഹിക്കാനും യോജിച്ചു മുന്നോട്ടുപോകാനും നമുക്ക് കഴിയണമെന്നും ഓണം പോലുള്ള ആഘോഷ അവസരങ്ങൾ അതിനെ പരിപോഷിപ്പിക്കാൻ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വൈവിധ്യങ്ങളെയും നാനാത്വത്തെയും ആഘോഷമാക്കുക കൂടിയാണ് പ്രായോഗിക രംഗത്ത് ഓണം ചെയ്യുന്നത് എന്നും നമ്മുടെ രാജ്യത്തിൻറെ കരുത്താണ് നാനാത്വത്തിലേ ഈ ഏകത്വം എന്നും അദ്ദേഹം പറഞ്ഞു.
ജോയ് ഫ്രാൻസിസ് ആശംസാ പ്രസംഗം നടത്തി. നൗഫൽ എം എം , നവാസ് എസ് പി, എന്നിവർ ഓണപ്പാട്ടുകൾ പാടി. നവാസ് എസ്. പി യുടെ നന്ദി യോടെ പരിപാടി അവസാനിച്ചു.