ഫർവാനിയ: കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) ഫർവാനിയ ഏരിയ, “കാരുണ്യമാണ് പ്രവാചകൻ” എന്ന തലക്കെട്ടിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയിൽ ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ശിഹാബ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് നൽകിയിട്ടുള്ള പേര് മുഹമ്മദ് എന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്യുന്നതും എഴുതുന്നതും, ആറാം നൂറ്റാണ്ടിലെ ഏറ്റവും അപരിഷ്‌കൃതരും ഇരുണ്ട യുഗത്തിലുമായിരുന്ന ഒരു ജനസമൂഹത്തെ ഇരുപത്തി മൂന്ന് വർഷം കൊണ്ട് ഖുർആന്റെ വെളിച്ചത്തിൽ തന്റെ ജീവിതം കൊണ്ട്, അന്ന് മുതൽ ഇന്ന് വരെയുള്ളതും ഇനി വരാനിരിക്കുന്നതുമായ മുഴുവൻ ജനങ്ങളെയും ഏറ്റവും മാതൃകാപരമായ ഒരു സമൂഹമാക്കി മാറ്റി എന്നതാണ് പ്രവാചകൻ മുഹമ്മദ് നബി എന്ന് അദ്ദേഹം പറഞ്ഞു. സദസ്സിൽ നിന്നുള്ള സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
ഏരിയ പ്രസിഡണ്ട് നജീബ്. സി.കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ അൻസാർ അസ്ഹരി ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി മുഹമ്മദ് റഫീഖ് സ്വാഗതവും പ്രോഗ്രാം കൺവീനർ അശ്‌റഫ്. യു നന്ദിയും പറഞ്ഞു, യാസിർ ഗാനം ആലപിച്ചു.