കുവൈത്ത് സിറ്റി : കെ.എം.സി.സി. യുടെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് നാസർ മശ്ഹൂർ തങ്ങളെ കേരള ഇസ്‌ലാമിക് ഗ്രൂപ് നേതാക്കൾ സൗഹൃദ സന്ദർശനം നടത്തി. അദ്ധേഹത്തിന്റെ സൽവയിലുള്ള വസതിയിൽ എത്തിയാണ് നേതാക്കൾ സന്ദർശനം നടത്തിയത്. പുതുതായി നേതൃ സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട അദ്ധേഹത്തിന് കെ.ഐ.ജി. നേതാക്കൾ എല്ലാവിധ ആശംസകളും അറിയിച്ചു. രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങൾ ചർച്ചയിൽ കടന്നുവരികയും പുതിയ സാഹചര്യത്തിൽ പൊതു വിഷയങ്ങളിൽ പരസ്‌പരം സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത നേതാക്കൾ പരസ്‌പരം പങ്കുവെക്കുകയും ചെയ്‌തു. കെ.ഐ.ജി.കുവൈത്ത് പ്രസിഡണ്ട് പി ടി ശരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, സെക്രട്ടറി പി.ടി.ഷാഫി, പബ്ലിക് റിലേഷൻ കൺവീനർ കെ.വി.മുഹമ്മദ് ഫൈസൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.