കുവൈത്ത് സിറ്റി: ഞാനറിയുന്ന പ്രവാചകൻ എന്ന തലക്കെട്ടിൽ കേരള ഇസ്‌ലാമിക് ഗ്രൂപ് അബൂഹലീഫ ഏരിയ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. കെ.ഐ.ജി.കുവൈത്ത് വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി വിഷയം അവതരിപ്പിച്ചു. ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സുരേഷ് ബാബു, ശ്രീജിത്ത്, അജിത് കുമാർ, അജീഷ്, മുഹമ്മദ് അഷ്‌കർ, റഫീഖ് ബാബു എന്നിവർ സംസാരിച്ചു.
അബൂഹലീഫ വെൽഫെയർ ഹാളിൽ നടന്ന പരിപാടിയിൽ കെ.ഐ.ജി.അബൂഹലീഫ ഏരിയ പ്രസിഡണ്ട് അബ്‌ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ അലി വെള്ളാരത്തൊടി സ്വാഗതം പറഞ്ഞു. ഖുർആനിൽ നിന്ന് സൽമാൻ അവതരിപ്പിച്ചു. സെക്രട്ടറി എം വി അബ്‌ദുറഹ്‌മാൻ നന്ദി പറഞ്ഞു.