കുവൈത്ത് സിറ്റി: വൈജ്ഞാനിക വിനോദ സെഷനുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് കൗമാരക്കാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് വേണ്ടി സ്റ്റുഡന്റസ് ഇന്ത്യ നവംബർ 3 ന് വെള്ളിയാഴ്‌ച ടാലന്റീൻ സംഘടിപ്പിക്കുന്നു. സൗത്ത് സുർറയിൽ സകാത് ഹൗസിന് അടുത്തുള്ള പുതിയ ഔഖാഫ് ബിൽഡിംഗിലുള്ള ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടി രാവിലെ 8 മണിക്ക് തുടങ്ങി രാത്രി 8 മണിക്ക് അവസാനിക്കും. കെ.ഐ.ജി.പ്രസിഡണ്ട് പി ടി ശരീഫ് ഉദ്ഘാടനം ചെയ്യും. ഡോക്‌ടർ അലിഫ് ഷുക്കൂർ, ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ, സമീർ മുഹമ്മദ്, എഞ്ചിനീയർ ഇ അർഷദ്, മെഹ്ബൂബ അനീസ്, അൻവർ സഈദ്, റഫീഖ് ബാബു എന്നിവർ വിവിധ വിഷയങ്ങളിലുള്ള പഠന ക്ളാസുകൾക്കും പരിശീലനങ്ങൾക്കും നേതൃത്വം നൽകും. കൂടാതെ വ്യത്യസ്‌തമായ ഇൻഡോർ ഔട്ഡോർ ഗെയിമുകളും പ്രത്യേകം ഒരുക്കുന്ന ചോദ്യോത്തര സെഷനും ടാലന്റീനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 8 മുതൽ 12 വരെയുള്ള ക്ളാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പ്രവേശനം. ഒരു പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഭക്ഷണവും വാഹന സൗകര്യവും സംഘാടകർ ഒരുക്കുന്നുണ്ട്. കുട്ടികളെ പങ്കെടുപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും 55857279 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.