കുവൈത്ത് സിറ്റി : പിറന്ന നാടിന്റെ വിമോചനത്തിന് വേണ്ടി അധിനിവേശ ശക്തികളോട് പൊരുതുന്ന ഫലസ്‌തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അൽ മദ്റസത്തുൽ ഇസ്‌ലാമിയ ഫഹാഹീൽ ബ്രാഞ്ചിലെ വിദ്യാർത്ഥികൾ ഐക്യദാർഢ്യ സംഗമം നടത്തി. മദ്‌റസ ഹാളിൽ നടന്ന സംഗമത്തിൽ ഫലസ്‌തീനിനെ സ്വതന്ത്രമാക്കുക, കൂട്ടക്കൊല അവസാനിപ്പിക്കുക, ഫലസ്‌തീനിനെ രക്ഷിക്കുക, നീതിക്ക് വേണ്ടി നിലകൊള്ളുക തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തി വിദ്യാർത്ഥികൾ ഐക്യദാർഢ്യ സംഗമത്തിൽ പങ്ക്ചേർന്നു. കേരള ഇസ്‌ലാമിക് ഗ്രൂപ്പ് കുവൈത്ത് വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി ഫലസ്തീൻ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ കുട്ടികളോട് സംസാരിച്ചു. ഫലസ്തീനിൽ നടക്കുന്ന കൂട്ടകുരുതികളും സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വെച്ചുള്ള ഇസ്രായേൽ നരമേധവും അദ്ദേഹം വിശദീകരിച്ചു. നിസഹായരും നിരാലംബരുമായ ഫലസ്‌തീനികൾക്കൊപ്പം നിൽക്കലാണ് ഏറ്റവും വർക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് ഇപ്പോൾ കുട്ടികൾക്കുള്ള ഒരേ ഒരു ആയുധവലിയ സാമൂഹ്യ ബാധ്യതയെന്നും അദ്ദേഹം കുട്ടികളെ ഉണർത്തി. ഇസ്‌ലാമിക് എക്‌സിബിഷനിൽ ഫഹാഹീൽ ബ്രാഞ്ചിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയ കുട്ടികളെ സംഗമത്തിൽ വെച്ച് ആദരിച്ചു.
ഐക്യദാർഢ്യ സംഗമത്തിൽ ആക്‌ടിംഗ് പ്രിൻസിപ്പാൾ ഉസാമ അബ്‌ദുൽ റസാഖ് അധ്യക്ഷതവഹിച്ചു. അനീസ് അഹ്സൻ ഖുർആൻ പാരായണം ചെയ്തു. സഫ്‌വാൻ, ഫൈസൽ അബ്ദുള്ള, ഡാനിഷ് മുഹമ്മദ്, അലവിക്കുട്ടി എന്നിവർ നേതൃത്വം നൽകി.