കുവൈത്ത് സിറ്റി : പിറന്ന നാടിന്റെ വിമോചനത്തിന് വേണ്ടി പൊരുതുന്ന ഫലസ്‌തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അൽ മദ്റസത്തുൽ ഇസ്‌ലാമിയ സാൽമിയ ബ്രാഞ്ചിലെ വിദ്യാർത്ഥികൾ ഐക്യദാർഢ്യ സംഗമം നടത്തി. മദ്‌റസ അങ്കണത്തിൽ നടന്ന സംഗമത്തിൽ ഫലസ്‌തീനിനെ സ്വതന്ത്രമാക്കുക, കൂട്ടക്കൊല അവസാനിപ്പിക്കുക, ഫലസ്‌തീനിനെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തി വിദ്യാർത്ഥികൾ ഐക്യദാർഢ്യ സംഗമത്തിൽ പങ്ക്ചേർന്നു. ഫലസ്തീനിൽ നടക്കുന്ന കൂട്ടകുരുതികളും സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വെച്ചുള്ള ഇസ്രായേൽ നരമേധവും അപലപിച്ചു . നിസഹായരും നിരാലംബരുമായ ഫലസ്‌തീനികൾക്കൊപ്പം നിൽക്കലാണ് നീതിയെന്നും അവർക്ക് വേണ്ടിയുള്ള പ്രാർത്ഥന നമ്മുടെ ബാധ്യതയെന്നും യോഗം അഭിപ്രായപ്പെട്ടു. .
ഐക്യദാർഢ്യ സംഗമത്തിൽ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് കുവൈത്ത് വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ പ്രിൻസിപ്പാൾ മുഹമ്മദ് ഷിബിലി, ആസിഫ് ഖാലിദ് എന്നിവരും മദ്രസ അധ്യാപകരും രക്ഷകർത്താക്കളും പങ്കെടുത്തു. PTA ഭാരവാഹികളായ ഷിഹാബ് വി കെ , ഷംനാദ് ഷാഹുൽ , അബ്ദുൽഅസീസ് മാട്ടുവയിൽ എന്നിവർ നേതൃത്വം നൽകി.