കുവൈത്ത്: കൌമാരക്കാരായ വിദ്യാർഥി – വിദ്യാർഥിനികളുടെ വ്യക്തിത്വ വികാസവും വൈജ്ഞാനിക വളർച്ചയും ലക്ഷ്യംവെച്ച് കെ.ഐ.ജി കുവൈത്തിന്റെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച ‘ടാലൻറീൻ 2023’ വൈജ്ഞാനിക പഠന ക്യാമ്പ് സമാപിച്ചു.
വഫറ സിദ്റ ഫാമിൽ സംഘടിപ്പിച്ച സംഗമം കെ.ഐ.ജി കുവൈത്ത് പ്രസിഡണ്ട് പി.ടി ഷരീഫ് ഉദ്ഘാടനം ചെയ്തു. . വിദ്യാർത്ഥികൾക്ക് പുതിയ ദിശാബോധവും ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളെ അതിജയിക്കാൻ മാർഗനിർദേശവും നൽകുന്നതുമായിരുന്നു ക്യാമ്പ്.
ഖത്തറിലെ പ്രമുഖ ഐടി വിദഗ്ദനും സാമൂഹികപ്രവർത്തകനുമായ എഞ്ചിനീയർ അർഷദ് മുഖ്യാതിഥിയായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സും ജീവിതഭാവിയും എന്ന തലക്കെട്ടിൽ അദ്ദേഹം ഫഠന സെഷൻ അവതരിപ്പിച്ചു.
ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ശാസ്ത്രസാങ്കേതികം, വ്യക്തിത്വ വികാസം, കുടുംബ ബന്ധങ്ങൾ, ചരിത്രം, വിശ്വാസം, സംസ്കാരം, ഖുര്ആന് പഠനം , തുടങ്ങിയ വിവിധ വിഷയങ്ങളിൽ അൻവർ സഈദ്, ഡോ.അലിഫ് ഷുക്കൂർ, പി.സമീർ മുഹമ്മദ് ,ഫൈസൽ മഞ്ചേരി ,മഹ്ബൂബ അനീസ്, എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പൊരുതുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിദ്യാർത്ഥികൾ ഒത്തുചേർന്ന് പ്രത്യേക സംഗമം നടത്തി . കെ.ഐ.ജി വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ സമാപന പ്രസംഗം നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കായി വിവിധ മൽസരങ്ങളും അരങ്ങേറി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് പ്രസിഡണ്ട് സനീം സ്വാഗതമാശംസിച്ചു. അയ്മൻ ഖിറാഅത്ത് നടത്തി. കെ.ഐ.ജി സെക്രട്ടറി ഷാഫി പി.ടി, സ്റ്റുഡന്സ് ഇന്ത്യ കേന്ദ്ര കമ്മിറ്റി കൺവീനർ റഫീഖ് ബാബു പൊന്മുണ്ടം ,സെക്രട്ടറി നഈം , നിയാസ്, അജ്മൽ, റിഷ്ദിൻ, സാബിക് യൂസുഫ് , ജാസ്മിൻ ഷുക്കൂർ ,സമിയ ഫൈസൽ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവിനർ പി.കെ മനാഫ് നന്ദി പ്രകാശിപ്പിച്ചു.