കുവൈത്ത് സിറ്റി. കെ.ഐ.ജി.ഗോൾഡൻ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കുവൈത്തിലെത്തിയ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്‌മാന് കുവൈത്ത് അന്താരാഷ്‌ട്ര വിമാന ത്താവളത്തിൽ സ്വീകരണം നൽകി. സ്വീകരണത്തിൽ കെ.ഐ.ജി. കുവൈത്ത് പ്രസിഡണ്ട് പി ടി ശരീഫ്, വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, സെക്രട്ടറി പി ടി ഷാഫി, ട്രഷറർ എൻ പി അബ്‌ദുൽ റസാഖ്, മുഹമ്മദ് നൈസാം, ഖലീൽ റഹ്‌മാൻ, മുനീർ മഠത്തിൽ, കെ.എം.അൻസാർ, അഷ്‌റഫ് മുഹമ്മദ്, ആസിഫ്, സി കെ. നജീബ് എന്നിവർ പങ്കെടുത്തു. അമീറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് പി മുജീബ് റഹ്‌മാൻ കുവൈത്തിലെത്തുന്നത്.