കുവൈത്ത് സിറ്റി. കെ.ഐ.ജി.ഗോൾഡൻ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കുവൈത്തിലെത്തിയ മീഡിയ വൺ എഡിറ്റർ പ്രമോദ് രാമനും ഭാര്യ ജയലക്ഷമിക്കും കുവൈത്ത് അന്താരാഷ്‌ട്ര വിമാന താവളത്തിൽ സ്വീകരണം നൽകി.
മീഡിയ വൺ കുവൈത്ത് റസിഡൻസ് മാനേജർ ഫൈസൽ മഞ്ചേരി, ദാനിയ ഫൈസൽ എന്നിവർ ഇരുവർക്കും ഉപഹാരങ്ങൾ നൽകി. സ്വീകരണത്തിൽ കെ.ഐ.ജി. കുവൈത്ത് പ്രസിഡണ്ട് പി ടി ശരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, സെക്രട്ടറി പി ടി ഷാഫി, ട്രഷറർ എൻ പി അബ്‌ദുൽ റസാഖ്, സി കെ. നജീബ്, പി.കെ.മനാഫ്, അംജദ്, റിയാസ്, നവാസ്, സബീന, സമിയ്യ, ജാസ്‌മിൻ, സുമയ്യ എന്നിവർ പങ്കെടുത്തു.