കുവൈത്ത് സിറ്റി. കെ.ഐ.ജി.ഗോൾഡൻ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കുവൈത്തിലെത്തിയ പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ, കെ.ഐ.ജി.മുൻ പ്രസിഡണ്ട് പി.കെ.ജമാൽ എന്നിവർക്ക് കെ.ഐ.ജി. പ്രവർത്തകർ കുവൈത്ത് അന്താരാഷ്‌ട്ര വിമാന താവളത്തിൽ സ്വീകരണം നൽകി.
കെ.ഐ.ജി. പ്രസിഡണ്ട് പി ടി ശരീഫ്, അഷ്‌റഫ് മുഹമ്മദ് എന്നിവർ അതിഥികൾക്ക് ഉപഹാരങ്ങൾ നൽകി. സ്വീകരണത്തിൽ സി കെ. നജീബ്, കെ.വി.ഫൈസൽ, അഷ്‌റഫ് മുഹമ്മദ്, അഷ്‌റഫ് ദല്ല എന്നിവർ പങ്കെടുത്തു.