കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി, നാട്ടിലേക്ക് പോകുന്ന എൻജിനീയർ അഫ്സൽ അലിക്ക് കേരള ഇസ്‌ലാമിക് ഗ്രൂപ് യാത്രയയപ്പ് നൽകി. ശരീഫ് പി ടി, സക്കീർ ഹുസൈൻ തുവ്വൂർ, സിറാജ് സ്രാമ്പിയക്കൽ, ശാഫി പി ടി, അബ്ദുറസാഖ് നദ്‌വി, മുഹമ്മദ് നൈസാം, എസ് എം ബഷീർ, നിഷാദ് ഇളയത് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
കുവൈത്ത് പ്രവാസി ഭൂമികയിലെ കലാ സാംസ്കാരിക, കൗൺസിലിംഗ് മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകളും, കെ.ഐ.ജി സാമൂഹ്യ സംരംഭങ്ങൾക്കും, മാനേജ്മെൻറ് ട്രെയിനിങ്ങുകൾക്കും നൽകിയ സേവനങ്ങളും എല്ലാവരും പ്രത്യേകം പരാമർശിക്കുകയും അനുസ്‌മരിക്കുകയും ചെയ്‌തു. ആദരവിനും യാത്രയയപ്പിനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് എൻജിനീയർ അഫ്സൽ അലി പ്രസംഗിച്ചു. കെ.ഐ.ജി. പ്രസിഡണ്ട് ശരീഫ്. പി.ടി ഉപഹാരം നൽകി ആദരിച്ചു.
കൈത്താൻ ഐ.എം.എ ഹാളിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ കെ.ഐ.ജി പ്രസിഡണ്ട് ശരീഫ് പി.ടി അദ്ധ്യക്ഷത വഹിച്ചു, ആക്ടിംഗ് ജനറൽ സെക്രട്ടറി സിറാജ് സ്രാമ്പിയക്കൽ സ്വാഗതം പറഞ്ഞു. ഫൈസൽ ഹുസൈൻ നന്ദി പറഞ്ഞു