കേരള ഇസ്‌ലാമിക്‌ ഗ്രൂപ്പ്‌ (കെ. ഐ. ജി)

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി കുവൈത്തിലെ മലയാളി പ്രവാസി സമൂഹത്തിന്നിടയില്‍ കൃത്യവും വ്യക്തവുമായ വീക്ഷണം കൊണ്ടും കര്‍മത നൈരന്തര്യം കൊണ്ടും നിറസാന്നിധ്യമായ പ്രസ്ഥാനമാണ് കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ. ഐ. ജി). കെ. ഐ. ജി. വെറും ഒരു സംഘടനയല്ല. മറിച്ച്, നിരവധി വൈവിധ്യമാര്‍ന്നയ സാമൂഹ്യസേവന സംവിധാനങ്ങളുടെ തണല്‍ വിരിക്കുന്ന, കുവൈത്തിലെ പ്രവാസി സമൂഹത്തിന്നിടയില്‍ ആഴത്തില്‍ വേരൂന്നിയ നിത്യഫലദായകമായ ഒരു വടവൃക്ഷമാണത്.
സാമൂഹ്യമായി പറഞ്ഞാല്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്നാവര്‍ക്കും അവരവരുടെ മേഖലകളില്‍ പ്രവര്‍ത്തിച്ചു വളരുവാനും, സാമൂഹ്യസേവന രംഗത്ത് നിരതരാകുവാനും, സാംസ്‌കാരികമായി ഉയരുവാനും, ചിന്താപരമായും വൈജ്ഞാനികമായും വികസിക്കുവാനും പ്രത്യേകം പ്രത്യേകം സംവിധാനങ്ങളുള്ള പ്രസ്ഥാനിക പരിവാരമാണ് കെ. ഐ. ജി. കുവൈത്തിലുടനീളം അറുപതില്‍ അധികം യൂണിറ്റുകളും സുശിക്ഷിതരായ ആയിരക്കണക്കിന്നു പ്രവര്‍ത്തകരും അനുഭാവികളുമുള്ള നന്മേച്ചുക്കളുടെ സര്‍ഗാത്മക കൂട്ടായ്മയാണത്.
പ്രവാസികളുടെ സുരക്ഷക്കുവേണ്ടി ഒരുമിച്ചു ചേര്‍ന്ന് മുപ്പതിനായിരത്തോളം അംഗങ്ങളുള്ള മത-ജാതി വേലിക്കെട്ടുകള്‍ക്ക് അതീതമായ കുവൈത്തിലെ ഏറ്റവും വലിയ പ്രവാസീ കൂട്ടായ്മയായ ‘ഒരുമ’ കെ. ഐ. ജി.യുടെ ബഹുമുഖ പ്രവര്‍ത്തകനങ്ങളിലെ ഒരു ചെറുചീന്തു മാത്രമാണ്.
വര്‍ഷത്തില്‍ രണ്ടര കോടിരൂപയുടെ പലിശരഹിത വായ്പ നല്കുനന്ന കെ. ഐ. ജി. പ്രവര്‍ത്തുകരുടെ ‘സഞ്ചയിക’യാകുന്ന ‘മൈസറ’ പലതരം സാമ്പത്തിക പ്രയാസങ്ങളില്‍ പെട്ടുഴലുന്ന കുവൈത്തിലെ മലയാളി പ്രവാസികളുടെ ആശ്വാസ ബിന്ദുവാണ്.
കേന്ദ്ര, ഏരിയ, യൂനിറ്റ് തലങ്ങളിലായി പ്രവര്‍ത്തശകര്‍ ഒറ്റയ്ക്കും കൂട്ടായും പൊതുജനപങ്കാളിത്തത്തോടും കൂടി നാട്ടിലും കുവൈത്തിലുമായി നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തൂനങ്ങളുടെ മൂല്യം പ്രതിവര്‍ഷം രണ്ട് കോടിയോളം രൂപ വരും. ഇത് കെ. ഐ. ജി. യുടെ ദുരിതാശ്വാസ വിങ്ങായ ‘കനിവി’ന്റെ പ്രവാഹമാണ്.
കുവൈറ്റിലെ അറുപത് കേന്ദ്രങ്ങളിലായി നടക്കുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍ പൊതുജനങ്ങളുടെ സംസ്‌കരണവും ചിന്താപരമായ വളര്‍ച്ചയും ലക്ഷ്യം വെച്ചുകൊണ്ട് കെ. ഐ. ജി ഒരുക്കിയ നിരവധി സംവിധാനങ്ങളില്‍ ഒന്ന് മാത്രമാണ്. കെ ഐ ജി വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ മൂന്നു ഇംഗ്ലീഷ് മീഡിയം മദ്രസ്സകള്‍ അടക്കം ഏഴു മദ്രസ്സകള്‍ കുവെത്തിലെ ഫഹാഹീല്‍, സ്വബാഹിയ,സാല്മിയ, ഹവല്ലി,അബ്ബാസിയ,ഫര്‍വാനിയ, ഖൈത്താന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടന്നു വരുന്നു, 1600 അധികം വിദ്യാര്‍ഥികള്‍ മത വിജ്ഞനീയ്ങ്ങള്‍ക്കൊപ്പം, അറബി ഭാഷയും, മാതൃഭാഷയായ മലയാളവും ഈ മദ്രസ്സകളില്‍ നിന്നും പഠിക്കുന്നുണ്ട് , കേരളത്തിലെ വിദ്യാഭ്യാസ ബോര്‍ഡുകളില്‍ പ്രശസ്തമായ ”മജ്‌ലിസുത്തഅലീമില്‍ ഇസ്‌ലാമി ‘ യുടെയും വിദ്യാകൌണ്‍സിലിന്റെയും പാഠപുസ്തകവും സിലബസ്സുമാണ് ഈ മദ്രസകളില്‍ അധ്യാപനത്തിന് അവലംബിക്കുന്നത് , മദ്രസാ വിദ്യാര്‍ത്ഥികളില്‍ ഖുര്‍ആന്‍ പഠനത്തിനും അറബി ഭഷാ പഠനത്തിനും മുഖ്യ ഊന്നല്‍ നല്‍കുന്നു. പ്രത്യേകം പരിശീലനം നേടിയ യോഗ്യരായ അദ്ധ്യാപിക – അധ്യാപകര്‍ ഈ മദ്രസകളുടെ പ്രത്യേകതയാണ് , കൂടാതെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കലാ, കായിക, വൈജ്ഞാനിക മേഖലകളില്‍ പ്രോത്സാഹ്നങ്ങളും മത്സരങ്ങളും കെ ഐ ജി മദ്രസ്സയെ മറ്റു മദ്രസകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist